മരണത്തിന്റെ ആഴങ്ങളിലും തെളിഞ്ഞ ‘സ്ട്രോങ്’; അർജുന്റെ ലോറിയെന്ന സ്ഥിരീകരണമായി ആ ചുവന്ന സ്റ്റിക്കർ
Mail This Article
∙ ബുധനാഴ്ച ഡൈവിങ് സംഘത്തിന്റെ തിരച്ചിലിൽ, ഗംഗാവലിപ്പുഴയ്ക്കടിയിൽ ഭാരമുള്ളൊരു വസ്തു കിടക്കുന്നതായി കണ്ടെത്തിയപ്പോൾ അത് അർജുന്റെ ലോറിതന്നെയെന്നു സ്ഥിരീകരിച്ചത് ലോറിയിൽ നശിക്കാതെ കിടന്നിരുന്ന ‘സ്ട്രോങ്’ എന്നെഴുതിയ ചുവന്ന സ്റ്റിക്കർ കണ്ടാണ്. ഡൈവിങ് സംഘം ബുധനാഴ്ച രാവിലെ 10.30ന് ആദ്യം തിരിച്ചറിഞ്ഞതും ആ എഴുത്തായിരുന്നു.
തുടർന്ന് വെള്ളത്തിനടിയിലൂടെ ഫോട്ടോയും എടുത്തു. ആ ഫോട്ടോയിലും ഇംഗ്ലിഷിൽ ‘സ്ട്രോങ്’ തെളിഞ്ഞു. ഉടൻ ലോറിയുടമ മനാഫിനോട് ഇതെക്കുറിച്ച് അന്വേഷിച്ചു. ആ എഴുത്ത് അർജുന്റെ ലോറിയിലേതാണെന്ന വിവരം മനാഫ് സ്ഥിരീകരിച്ചതോടെ വണ്ടി അവിടെയുണ്ടെന്ന് ഉറപ്പായി. ഫ്ലൂറസന്റ് സ്റ്റിക്കർ ആയതിനാലാണ് പുഴയ്ക്കടിയിൽ നിന്ന് വേഗം തിരിച്ചറിയാനായത്.
‘ലോറി പൂർണമായും ചെളിക്കുള്ളിലായിരുന്നു. ഈ സ്റ്റിക്കറിനു പുറമേ ടയറും മുകളിൽ കാണാമായിരുന്നു. ടയർ ഏതു കമ്പനിയുടേതാണെന്ന് ഡൈവിങ് സംഘം ചോദിച്ചു. എന്നാൽ, ടയർ ഇടയ്ക്ക് മാറ്റുന്നതിനാൽ അത് അറിയില്ലായിരുന്നു’– മനാഫ് പറഞ്ഞു