ADVERTISEMENT

കയ്പമംഗലം (തൃശൂർ)∙ ഇറിഡിയം, റൈസ് പുള്ളർ (ധനാകർഷണ യന്ത്രം) തട്ടിപ്പിനു പ്രതികാരമായി കോയമ്പത്തൂർ സ്വദേശിയെ മർദിച്ചു കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ മുഖ്യപ്രതി അടക്കം 9 പേർ അറസ്റ്റിൽ. കൊലപാതകത്തിന്റെ സൂത്രധാരനായ കണ്ണൂർ അഴീക്കോട് സാബിറാസ് കപ്പക്കടവ് മുഹമ്മദ് സാദിഖ് (59), തലശേരി തോട്ടട ബൈത്തുൾ ഷർമിനയിൽ സലീം (54), അഴ‍ീക്കോട് സ്വദേശികളായ കടപ്പുറത്തകത്ത് കാക്കിവീട്ടിൽ ഫായിസ് (48), മുടവന്റകത്തു മുജീബ് (49), തൃശൂർ അരണാട്ടുകര കാർത്തികയിൽ ദിലീപ് ചന്ദ്രൻ (44), ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ ചെന്നറയിൽ ധനേഷ് (32), എറണാകുളം ഉദയംപേരൂർ വൈഷ്ണവത്തിൽ സുരേഷ് (44), എറിയാട് അഴീക്കോട് കുന്നിക്കുളത്തു ഷിഹാബ് (40), ശ്രീനാരായണപുരം വേക്കോട് കയ്യാത്ത് അഭയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്യത്.

കൊല്ലപ്പെട്ട കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിനും (അരുൺ) കൊല്ലം ചവറ സ്വദേശി ശശാങ്കനും, റൈസ് പുള്ളർ നൽകാമെന്നു വിശ്വസിപ്പിച്ചു സാദിഖിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതാണു കൊലപാതകത്തിനു പ്രേരണയായത്.

 സംഭവത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിയ വിവരങ്ങളിങ്ങനെ: വികിരണ ശേഷിയുള്ള ഇറിഡിയം എന്ന ലോഹം കൊണ്ടു നിർമിച്ച റൈസ് പുള്ളർ സത്യമംഗലം കാടുകളിലെ ആദിവാസികളുടെ കൈവശമുണ്ടെന്നും അതു വാങ്ങി വിൽപന നടത്തിയാൽ 200 കോടി രൂപ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചാണു ചാൾസും ശശാങ്കനും സാദിഖിനെ സമീപിച്ചത്.

ഐസ്ക്രീം വ്യാപാരിയാണു സാദിഖ്. ഇറിഡിയം വാങ്ങാനും മറ്റു ചെലവുകൾക്കുമായി 65 ലക്ഷം രൂപ ഇവർ മാസങ്ങൾക്കു മുൻപു സാദിഖിൽനിന്ന് വാങ്ങിയെടുത്തു. ഇറിഡിയം ലഭിക്കാതായതോടെയാണു തട്ടിപ്പാണെന്നു സാദിഖ് തിരിച്ചറിഞ്ഞത്. പണം തിരിച്ചുപിടിക്കാൻ സാദിഖ് കണ്ണൂരിലെ സുഹൃത്തുക്കൾക്കൊപ്പം 22നു രാത്രി തൃശൂരിലെത്തി. ധനേഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ക്വട്ടേഷൻ നൽകി. 

English Summary:

Rice puller scam murder: 9 people arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com