ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്കു സാധ്യത. ശ്രീലങ്കയ്ക്കു സമീപമുള്ള ചക്രവാതച്ചുഴിയെ തുടർന്നാണ് മഴ കനക്കുക. ഇടി മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും യെലോ അലർട്ട് തുടരും. മണിക്കൂറിൽ 40 കിമീ വരെ വേഗത്തിൽ കാറ്റു വീശുമെന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരപ്രദേശത്തു കഴിയുന്നവരും ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ സുരക്ഷാ നടപടികളെടുക്കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങി തെക്കൻ കേരളത്തിൽ ഉച്ചയ്ക്കു ശേഷം മഴ കനക്കാനാണ് സാധ്യത.

English Summary:

Heavy Rain Expected in the Kerala Starting Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com