ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അൻവറിന്റേതല്ല, തങ്ങളുടെ സ്വന്തം നിലപാടാണു സിപിഐ പറയുന്നതെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടേതല്ല. എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് സിപിഐക്ക് ബന്ധമില്ല. ഉണ്ടാകാനും പാടില്ല. അൻവറിന്റെ രാഷ്ട്രീയവും വന്ന വഴികളും അറിയാം.

അൻവ‍ർ 2011 ൽ മത്സരിച്ചത് എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ സിപിഐക്കാരനായ അഷ്റഫ് കാളിയത്തിന് എതിരെയാണ്. എഡിജിപിയുടെ മാറ്റം സംഭവിച്ചിരിക്കും. അത് എത്ര നാളായാലും സംഭവിക്കും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാട് വ്യക്തമാണ്. അത് എന്നുമെന്നും ആവർത്തിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

English Summary:

Binoy Viswam: CPI Has No Ties to Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com