ADVERTISEMENT

തിരുവനന്തപുരം∙ രൂക്ഷമായ മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ ഒടുവിൽ‌ സംസ്ഥാന സർക്കാർ‌ നടപടി. 50 രൂപയുടെ മുദ്രപ്പത്രങ്ങൾ‌ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരാൻ ഒന്നേ മുക്കാൽ കോടി രൂപ അനുവദിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർ ജൂലൈയിൽ‌ നികുതി വകുപ്പിനു കത്തു നൽകിയിരുന്നു. എന്നാൽ, മുദ്രപ്പത്രക്ഷാമം രൂക്ഷമായിട്ടും സർക്കാർ അനങ്ങിയില്ല. പകരം 20 രൂപയുടെ പത്രം റീവാലിഡേറ്റ് ചെയ്തു നൽകാനായിരുന്നു നിർദേശം. 

20 രൂപയുടെ പത്രവും തീർന്നതോടെ പലർക്കും ഉയർന്ന വിലയ്ക്കുള്ള മുദ്രപ്പത്രം ഉപയോഗിക്കേണ്ടി വന്നു. ഒടുവിൽ‌ 100 രൂപയുടെയും 50 രൂപയുടെയും മുദ്രപ്പത്രം ലഭ്യമാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചതോടെയാണ് നാസിക്കിൽ‌നിന്നു പത്രമെത്തിക്കാൻ സർക്കാർ പണം അനുവദിച്ചത്. മുദ്രപ്പത്രത്തിനു പകരം ഇ സ്റ്റാംപ് ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുദ്രപ്പത്രം ലഭ്യമാക്കുന്നതിൽ സർക്കാർ താൽപര്യം കാണിക്കാത്തത്. പൊലീസ് കാവലിൽ റവന്യു ഉദ്യോഗസ്ഥരാണ് നാസിക്കിൽനിന്നു ട്രക്കിൽ മുദ്രപ്പത്രം കൊണ്ടുവരുന്നത്. ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ ബസും വാടകയ്ക്കെടുക്കും. 

English Summary:

Kerala government has finally taken action to resolve the stamp paper problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com