ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടി വോട്ടുകൾ ബിജെപിക്ക് മറിയുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. ആറ്റിങ്ങലിലെ എൽഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകൾ ബിജെപിക്കു പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലിൽ യുഡിഎഫ് വിജയിച്ചത് എൽഡിഎഫ് വോട്ട് ബിജെപിക്കു ചോർന്നതു കൊണ്ടു മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു. 

മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വർധിച്ചു. 18 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനെക്കാൾ കൂടുതൽ വോട്ട് ബിജെപി കിട്ടി. എൽഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്; ബിജെപി അടുത്തെത്തി–11 മണ്ഡലങ്ങളിൽ ലീഡ്. വിശ്വാസികളുടെ പിന്തുണ ആർജിക്കാനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമർശനവും പാർട്ടി നടത്തി. 

English Summary:

Party votes are going to BJP says CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com