ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്ക് ക്ലിനിക്; ഉദ്ഘാടനം 10ന്
Mail This Article
×
മുതുകുളം(ആലപ്പുഴ) ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്.
-
Also Read
വെളിച്ചമെത്തി; ഇനി വീടിന്റെ തണലും
ക്ലിനിക്കിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 4 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാംപ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ്ഗോപി നിർവഹിക്കും.
മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ രക്ഷിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും ക്ലിനിക് തുടങ്ങുന്നത്.
English Summary:
Clinic in memory of Dr. Vandana Das
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.