ADVERTISEMENT

തിരുവനന്തപുരം∙ അഭിമുഖത്തിനു പബ്ലിക് റിലേഷൻ ഏജൻസിയെ ചുമതലപ്പെടുത്തുകയും അവർ മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ വിവാദ പരാമർശം പ്രസിദ്ധീകരിച്ചു വിവാദമാവുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ വ്യക്തമായ പ്രതികരണത്തിനു മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫിസോ തയാറായിട്ടില്ല. ഔദ്യോഗിക പ്രതികരണം വൈകാതെ നൽകുമെന്ന മറുപടി പറഞ്ഞൊഴിയുകയാണു മുഖ്യമന്ത്രിയുടെ ഓഫിസ്. 

∙ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഇവയാണ്

1 ദേശീയ, രാജ്യാന്തര മാധ്യമങ്ങൾക്കു മുഖ്യമന്ത്രിയുടെ അഭിമുഖം നൽകുന്നതു പിആർ ഏജൻസി വഴിയാണോ?

2 മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രസ് സെക്രട്ടറിയും പിആർഡി സംഘവുമുള്ളപ്പോൾ ബാഹ്യ ഏജൻസിയെ സമീപിച്ചത് എന്തിന്?

3 ഇതുവരെ എത്ര ഏജൻസികളെ ഇത്തരത്തിൽ ചുമതലപ്പെടുത്തി?

4 ഓരോരുത്തർക്കും നൽകിയ ഫീസ് എത്ര? നൽകിയത് ഏതു ഫണ്ടിൽനിന്ന്?

5 കെയ്സൻ പിആർ സർവീസിനെ അഭിമുഖത്തിനായി ചുമതലപ്പെടുത്തിയത് ആര്?

6 കെയ്സനുമായി സർക്കാരിനു കരാറുണ്ടോ?

7 ഏജൻസിയുമായി സർക്കാരിലും പാർട്ടിയിലും ആർക്കെല്ലാം ബന്ധം?

8 ഏജൻസി പ്രതിനിധികൾക്കൊപ്പമിരുന്നാണോ മുഖ്യമന്ത്രി അഭിമുഖം നൽകിയത്?

9 മലപ്പുറം സംബന്ധിച്ച വിവാദ പരാമർശം അഭിമുഖത്തിൽ ഉൾപ്പെടുത്താൻ ഏജൻസിയോട് ആവശ്യപ്പെട്ടതാര്?

10 ഒരു പകൽ മുഴുവൻ കോളിളക്കമുണ്ടായിട്ടും വിവാദ പരാമർശം മുഖ്യമന്ത്രിയുടേതല്ലെന്നു ചൂണ്ടിക്കാട്ടാൻ വൈകിയതെന്ത്?

English Summary:

CM and Office Silent on PR Agency's Controversial Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com