ADVERTISEMENT

കൊച്ചി ∙ തൃശൂർ പൂരം കലക്കിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ ഹൈക്കോടതിയിൽ മ‍ൂന്നാഴ്ച സമയം തേടി. ഇത് അവസാന അവസരമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി .അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 25നു പരിഗണിക്കാൻ മാറ്റി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും സമയം അനുവദിച്ചിട്ടുണ്ട്. എഡിജിപി നൽകിയ റിപ്പോർട്ട് പരിശോധിക്കുകയാണെന്നു സർക്കാർ അറിയിച്ചു.

തൃശൂർ പൂരത്തിൽ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നൂറ്റാണ്ടുകളായുള്ള ആചാരങ്ങൾക്കും മറ്റും തടസ്സമുണ്ടാക്കിയ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടു തൃശൂർ സ്വദേശി പി. സുധാകരൻ, ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവരാണു ഹർജി നൽകിയത്.

English Summary:

Thrissur Pooram disruption: Government sought 3 weeks to file counter affidavit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com