ADVERTISEMENT

കോട്ടയം ∙ ബാവൻസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ താഴത്തങ്ങാടി പുളിക്കൽ ജെ.സി.ബാവൻ (ജേക്കബ് ചെറിയാൻ – 93) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 1.30നു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ.

കോട്ടയം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ബാവൻസ് സ്റ്റുഡിയോകൾക്കു പുറമേ ബാവൻസ് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ്, വസ്ത്രവ്യാപാരശാലയായ തരംഗ സിൽക്സ് എന്നിവയുടെയും സ്ഥാപക ചെയർമാനാണ്. കളർ ഫൊട്ടോഗ്രഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ബാവനാണ്. ക്യാമറയും അനുബന്ധ സാമഗ്രികളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുകയും അവ വിപണനം ചെയ്യുകയും ചെയ്തു.

ദ് സൗത്ത് ഇന്ത്യൻ ഫൊട്ടോഗ്രഫിക് ട്രേഡ് ആൻഡ് അലൈഡ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: ആനി ചെറിയാൻ പടിഞ്ഞാറേത്തലയ്ക്കൽ. മക്കൾ: സുജാത കുര്യൻ (കൊച്ചി), പരേതനായ സുനിൽ ജേക്കബ് ചെറിയാൻ, പ്രസാദ് ജോർജ് ചെറിയാൻ, രത്നം ജോസഫ് ചെറിയാൻ. മരുമക്കൾ: കുര്യൻ ജോൺ മേളാംപറമ്പിൽ (കൊച്ചി), റീന പട്ടേരിൽ (കൊച്ചി), സൂസൻ ചെമ്പാലത്തറ, അനീറ്റ ചിറ്റേത്ത് തരകൻവീട്ടിൽ.

English Summary:

JC Baven passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com