ADVERTISEMENT

കോട്ടയം ∙ ഏഴിന് കോട്ടയം വഴി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമു ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. നവംബർ 29 വരെ സ്പെഷൽ സർവീസായാണു മെമു പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ജനുവരി 3 വരെ സർവീസ് നടത്തുമെന്നായിരുന്നു നേരത്തേ ഇറങ്ങിയ നിർദേശത്തിലുണ്ടായിരുന്നത്. കോട്ടയം പാതയിൽ രാവിലെയുള്ള തിരക്ക് കുറയ്ക്കാനാണു മെമു സ്പെഷൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര സ്റ്റേഷനുകളിൽക്കൂടി മെമുവിനു സ്റ്റോപ്് അനുവദിക്കുന്ന കാര്യം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നു കെ.ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. 

യാത്രാക്ലേശം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും തിരുവനന്തപുരം ഡിവിഷൻ സ്വീകരിക്കുന്നുണ്ടെന്നു റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് ധപ്‌ല്യാൽ അറിയിച്ചു. ഓണത്തോട് അനുബന്ധിച്ചു വേണാട് എക്സ്പ്രസിന് ഒരു കോച്ച് കൂട്ടിയതു തുടരും. പാലരുവി എക്സ്പ്രസ് 14ൽ നിന്നു 18 കോച്ചായി ഉയർത്തിയതും യാത്രക്കാർക്കു ഗുണം ചെയ്യും. അതിനു പുറമേയാണു പുതിയ മെമു സർവീസ് എന്നും അദ്ദേഹം പറഞ്ഞു. 

സർവീസ് :  തിങ്കൾ മുതൽ വെള്ളി വരെ 

06169 കൊല്ലം – എറണാകുളം മെമു 

രാവിലെ 

6.15 കൊല്ലം 

6.35 ശാസ്താംകോട്ട 

6.46 കരുനാഗപ്പള്ളി 

7.00 കായംകുളം ജംക്‌ഷൻ 

7.08 മാവേലിക്കര 

7.19 ചെങ്ങന്നൂർ 

7.29 തിരുവല്ല 

7.38 ചങ്ങനാശേരി 

7.58 കോട്ടയം 

8.09 ഏറ്റുമാനൂർ 

8.18 കുറുപ്പന്തറ 

8.27 വൈക്കം റോഡ് 

8.35 പിറവം റോഡ് 

8.46 മുളന്തുരുത്തി 

8.56 തൃപ്പൂണിത്തുറ 

9.35 എറണാകുളം ജംക്‌ഷൻ (സൗത്ത്) 

06179 എറണാകുളം – കൊല്ലം മെമു 

രാവിലെ 

9.50 എറണാകുളം ജംക്‌ഷൻ(സൗത്ത്) 

10.08 തൃപ്പൂണിത്തുറ 

10.19 മുളന്തുരുത്തി 

10.31 പിറവം റോഡ് 

10.39 വൈക്കം റോഡ് 

10.49 കുറുപ്പന്തറ 

10.58 ഏറ്റുമാനൂർ 

11.12 കോട്ടയം 

11.32 ചങ്ങനാശേരി 

11.42 തിരുവല്ല 

11.52 ചെങ്ങന്നൂർ 

12.04 മാവേലിക്കര 

12.15 കായംകുളം ജംക്‌ഷൻ 

12.31 കരുനാഗപ്പള്ളി 

12.41 ശാസ്താംകോട്ട 

01.30 കൊല്ലം 

English Summary:

Kollam -Ernakulam memu timetable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com