ADVERTISEMENT

തിരുവനന്തപുരം ∙ തന്റെ ഓഫിസിനു ചുറ്റും ‘അവതാരങ്ങൾ’ ഉണ്ടാകില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചാണ് പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത്. ഒന്നാം പിണറായി സർക്കാരിൽ എം.ശിവശങ്കർ മുതൽ സ്വപ്ന സുരേഷ് വരെയുള്ള അവതാരപ്പിറവികൾ കണ്ടു. സ്വർണക്കടത്ത് ആരോപണത്തിന്റെ കുഴിയിൽ ചാടിച്ച ഇവരുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെങ്കിലും ടി.കെ.ദേവകുമാറിന്റെ മകനുണ്ടാക്കിയ തലവേദന ചെറുതല്ല. 

സിപിഎം നേതാവിന്റെ മകൻ എന്നതിലുപരി ഒരു പദവിയും ചുമതലയും പാർട്ടിയിലോ സർക്കാരിലോ ടി.ഡി.സുബ്രഹ്മണ്യനില്ല. സിപിഎം നയപരമായിത്തന്നെ എതിർക്കുന്ന കോർപറേറ്റ് ഭീമന്റെ ഉദ്യോഗസ്ഥനുമാണ്. അങ്ങനെയുള്ളൊരാളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ അജൻഡ നിശ്ചയിച്ചത്. പിആർ ഏജൻസിയെ ഏൽപിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും സർക്കാർ സംവിധാനത്തിനു പുറത്തുള്ള ഒരാളെ ഇത്തരമൊരു കാര്യം ഏൽപിച്ചതിനു കൃത്യമായ വിശദീകരണമില്ല. 

മുഖ്യമന്ത്രി പറഞ്ഞതിൽ എന്തെല്ലാം പ്രസിദ്ധീകരിക്കുന്നുവെന്നോ എന്തെല്ലാം പിന്നീടു കൂട്ടിച്ചേർത്തുവെന്നോ ഉള്ള ഒരന്വേഷണവും സർക്കാരിന്റെ ഭാഗമായി നടത്തിയില്ല.  തനിക്കു പിആർ ഏജൻസി ഇല്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി, അഭിമുഖത്തിനിടെ സ്വകാര്യ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായത് എന്തുകൊണ്ടെന്ന് തിരക്കാത്തത് അത്ഭുതം. ഈ വിവാദത്തിൽ ദേവകുമാറിന്റെ മകനോട് ഒരു ചോദ്യവുമുണ്ടായിട്ടില്ലെന്നതും അദ്ഭുതകരം. 

English Summary:

PR interview controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com