ADVERTISEMENT

കുട്ടിക്കാനം ∙ ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി; അമിതവേഗത്തിൽ പായുന്നതിനിടെ അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (40) ആണു പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോൾ ചായ കുടിക്കാനായി ലോറി നിർത്താതെ ഹാൻഡ് ബ്രേക്കിട്ട ശേഷമാണു ഡ്രൈവർ ഇറങ്ങിയത്. ഈ സമയം ഇവിടെ നിന്ന നിമേഷ് ലോറി ഓടിച്ചുപോവുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷും അക്ഷയകുമാറും ഈ സമയം ഇതേ സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ് ജയിലിലാക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഐഎച്ച്ആർഡി കോളജിനു സമീപം ലോറി മറിഞ്ഞുകിടക്കുന്നതു കണ്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിമേഷിനെ പിന്നീട് പിടികൂടി.

English Summary:

Young Man Arrested for Lorry Theft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com