ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനു സമീപമെത്തിയ ആർഎംപി നേതാവ് കെ.കെ.രമ തന്റെ മണ്ഡലത്തിലെ പ്രശ്നം ശ്രദ്ധയിൽപെടുത്തി.

വടകര മാഹി മോന്താൽ പ്രദേശത്ത് കടലിൽ‌നിന്ന് ഉപ്പുവെള്ളം കിണറുകളിലും പാടശേഖരങ്ങളിലും നിറയുന്നതാണ് പ്രശ്നം. പ്രശ്നം പരിഹരിക്കാമെന്നു മുഖ്യമന്ത്രി മറുപടി നൽകി. 

രമയുടെ ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം അറിയാതെ കൊല നടക്കില്ലെന്നു പലവട്ടം ആരോപിച്ചിട്ടുള്ള രമ, മുഖ്യമന്ത്രിയുമായി സഭയിലും പുറത്തും അകലം പാലിച്ചിരുന്നു.

മറ്റു മന്ത്രിമാരെ നേരിട്ടു കണ്ടു നിവേദനം നൽകുമെങ്കിലും മുഖ്യമന്ത്രിക്ക് ഇമെയിൽ മുഖേന മാത്രമായിരുന്നു കത്തുകൾ അയച്ചിരുന്നത്. 

മോന്താൽ പ്രദേശത്ത് ഉപ്പുവെള്ളം കയറുന്ന പ്രശ്നം ഇന്നലെ ചോദ്യോത്തരവേളയിൽ രമ ഉന്നയിച്ചു. പ്രത്യേകമായി പരിശോധിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. ഇതിനു പിന്നാലെയാണു നേരിട്ടു കണ്ടും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ‌പെടുത്തിയത്. 

English Summary:

K.K. Rama confronted chief minister Vijayan about the salt water crisis in the Kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com