ADVERTISEMENT

തിരുവനന്തപുരം∙ കത്തിനിൽക്കുന്ന സമകാലിക വിവാദ വിഷയങ്ങളെല്ലാം വെറും 8 ദിവസം കൊണ്ടു സഭയിലെത്തിച്ച അപൂർവ നിയമസഭാ സമ്മേളനത്തിന് ഇന്നു സമാപനം. പ്രതിപക്ഷം കൊണ്ടുവന്ന 6 അടിയന്തര പ്രമേയങ്ങളിൽ നാലെണ്ണം ചർച്ച ചെയ്യാമെന്നു സർക്കാർ സമ്മതിക്കുകയും മൂന്നെണ്ണത്തിൽ ചർച്ച നടത്തുകയും ചെയ്തതു സർക്കാരിന്റെ തന്ത്രപരമായ സമീപനമായി.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, പൂരം കലക്കൽ‌, നിയമന നിരോധനം, ഹേമ കമ്മിറ്റി റിപ്പോർട്ട്, വയനാട് പുനരധിവാസ പാക്കേജ് എന്നീ വിഷയങ്ങൾ‌ അർഹിക്കുന്ന ഗൗരവത്തോടെ സഭയിലെത്തിക്കാൻ കഴിഞ്ഞതു പ്രതിപക്ഷത്തിനും നേട്ടമായി. സമാപന ദിവസമായ ഇന്നും അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയിലെത്തും.

ആദ്യ ദിവസമായ 4ന്, വയനാട് ഉരുൾ‌പൊട്ടലിന് ഇരയായവർക്കു ചരമോപചാരം അർപ്പിച്ചു പിരിഞ്ഞ സഭയിൽ രണ്ടാം ദിവസമായ 7ന് മാത്രമായിരുന്നു ശക്തമായ പ്രതിഷേധം അരങ്ങേറിയത്.‌ 4 പ്രതിപക്ഷ എംഎൽഎമാരെ താക്കീതു ചെയ്തു. സഭയ്ക്കു പുറത്ത് പി.വി. അൻവർ വലിയ പ്രതിഷേധ തരംഗം സൃഷ്ടിച്ചെങ്കിലും സഭയ്ക്കുള്ളിൽ‌ അദ്ദേഹത്തിനു ശബ്ദമുയർത്താനായില്ല.

ഇരിപ്പിടം പ്രതിപക്ഷ നിരയ്ക്കു സമീപത്തേക്കു മാറ്റുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാൽ കോൺഗ്രസിലെ കെ.ബാബുവും റോജി എം.ജോണും  സമ്മേളനത്തിൽ നിന്നു വിട്ടുനിന്നു. സഭാ സമ്മേളനം ഇന്നു പൂർത്തിയാകുന്നതിനു പിന്നാലെ രാഷ്ട്രീയ കക്ഷികൾ ഉപതിരഞ്ഞെടുപ്പ് തിരക്കുകളിലേക്കു കടക്കും. ജനുവരിയിലോ ഫെബ്രുവരിയിലോ ബജറ്റ് സമ്മേളനത്തിനു വേണ്ടിയാകും ഇനി സഭ ചേരുക.

English Summary:

Kerala assembly session ends today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com