ADVERTISEMENT

രാജകുമാരി ∙ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഉൾപ്പെട്ട ചൊക്രമുടിയിലെ ഭൂമി കയ്യേറ്റ വിവാദത്തിൽ ആരോപണവിധേയനായ ചെന്നൈ സ്വദേശിയായ മലയാളി വ്യവസായി കൊട്ടാക്കമ്പൂരിൽ സ്വന്തമാക്കിയ 32 പട്ടയങ്ങൾ 2021ൽ സർക്കാർ റദ്ദാക്കിയതായി രേഖകൾ.

ഇത്ര വലിയൊരു ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ടയാൾ മന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു റവന്യു വകുപ്പ് 2023ൽ ഇതേ താലൂക്കിൽ ഉൾപ്പെടുന്ന ചൊക്രമുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തി പട്ടയഭൂമിയുടെ സർവേ സ്കെച്ച് തയാറാക്കിയതും നിർമാണപ്രവർത്തനങ്ങൾക്കു നിരാക്ഷേപ പത്രം (എൻഒസി) നൽകിയതും. 

1993, 1994, 1998, 1999 വർഷങ്ങളിൽ കടവരിയിൽ ബ്ലോക്ക് 58ൽ പലർക്കായി അനുവദിച്ച 100 പട്ടയങ്ങൾ ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയും 2 ജീവനക്കാരും ചേർന്നു മുക്ത്യാർ (പവർ ഓഫ് അറ്റോണി) പ്രകാരമാണു സ്വന്തമാക്കിയത്. റവന്യു വകുപ്പും വിജിലൻസും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അതിൽ 32 പട്ടയങ്ങൾ റദ്ദാക്കി. 

മറ്റു പട്ടയങ്ങളും റദ്ദു ചെയ്യാനുള്ള നടപടികൾക്ക് മൂന്നാർ സ്പെഷൽ തഹസിൽദാർ 2023 സെപ്റ്റംബറിൽ ശുപാർശ ചെയ്തിരുന്നു.

English Summary:

Chokramudi land encroachment fraud exposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com