ADVERTISEMENT

കോട്ടയം ∙ പി.ജെ.ജോസഫ് ചതിയനെന്നു വിമർശിച്ച് കേരള കോൺഗ്രസിന്റെ (എം) മുഖപത്രമായ ‘നവപ്രതിഛായ’യിൽ ലേഖനം. വിമാനയാത്രാ വിവാദത്തിൽ രാഷ്ട്രീയ ഭാവി അടഞ്ഞുപോകേണ്ടിയിരുന്ന ജോസഫിനെ രക്ഷിച്ചത് കെ.എം.മാണിയാണെന്നും പിന്നീടു ചതിയനായി മാറുന്ന ജോസഫിനെയാണു കേരളം കണ്ടതെന്നുമാണു കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ ലേഖനത്തിലെ പരാമർശം.

വിവാദത്തിൽപെട്ട ജോസഫിനെ ചേർത്തുപിടിച്ച് കെ.എം.മാണി യുഡിഎഫിലേക്കു കൊണ്ടുവന്നു. ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിലെടുക്കുന്നതിന്റെ ഗുണവും ദോഷവും കേരള കോൺഗ്രസ് (എം) തന്നെ അനുഭവിക്കേണ്ടി വരുമെന്ന് അന്നു കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പു നൽകിയിരുന്നതായും ലേഖനത്തിൽ പറയുന്നു.

ബാർകോഴ വിവാദത്തിൽ കെ.എം.മാണി മന്ത്രിസ്ഥാനം രാജിവച്ചാൽ കൂടെ ജോസഫ് മന്ത്രിസ്ഥാനവും തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ് സ്ഥാനവും രാജിവയ്ക്കണമെന്നു പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. ഈ തീരുമാനം കാറ്റിൽപറത്തി ജോസഫ് ചതിച്ചെന്നും ലേഖനത്തിലുണ്ട്.

English Summary:

An article in Kerala Congress (M)'s mouthpiece criticizing P.J. Joseph as a cheat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com