ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടേ രണ്ടു ദിവസം . ഐഎഎസ് ഉദ്യോഗസ്ഥൻ ഒറ്റയ്ക്കു തീർപ്പാക്കിയത് 452 ഫയലുകൾ. മൃഗസംരക്ഷണ ഡയറക്ടർ ഡോ.എ.കൗശികനാണു  മുന്നിൽ കെട്ടിക്കിടന്ന 747 ഫയലുകളിൽ 452 എണ്ണം തീർപ്പാക്കിയത്. ബാക്കിയുള്ളവയിലും അതിവേഗം നടപടിയുണ്ടാവും. ‘ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒപ്പു കാത്ത് 747 ഫയലുകൾ‌ ’ എന്ന മലയാള മനോരമ വാർത്തയെ തുടർന്ന് കൗശികൻ തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുക്കുകയായിരുന്നു. 

മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ ഓഫിസുകളിലെ  സുപ്രധാന ഫയലുകളാണു ഇ ഓഫിസ് സംവിധാനം വഴി ഡയറക്ടർക്കു സമർപ്പിക്കുന്നത്.  ഫയൽ കുമിഞ്ഞുകൂടിയതോടെ  മന്ത്രിക്കു മുന്നിലും  പരാതികളെത്തി. മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ ചുമതലയായിരുന്നു മുൻപ് കൗശികന്. ലാൻഡ് റവന്യു കമ്മിഷണറായി നിയമിച്ചതോടെ പഴയ ജോലി അധിക ചുമതലയായി. ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലയും ഇദ്ദേഹത്തിനു തന്നെ. വിവിധ പദവികളിലായി ജോലി അധികരിച്ചതോടെയാണ്  ഫയലുകൾ വൈകിയതെന്നു കൗശികൻ മനോരമ വാർത്തയോടു പ്രതികരിച്ചിരുന്നു.

English Summary:

Animal Welfare Director signed 452 file in two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com