ADVERTISEMENT

തളിപ്പറമ്പ്∙ ദേശീയ പാതയിൽ ഓടുന്ന ടൂറിസ്റ്റ് ബസ് ലഗേജ് കാരിയറിന്റെ  തുറന്നുവച്ച വാതിലിടിച്ച് വയോധികൻ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ആണ് ഇന്ന് രാവിലെ ബക്കളത്ത് ദാരുണമായ അപകടത്തിൽ മരിച്ചത്. നിർത്താതെ പോയ ബസ് പൊലീസ് പിന്തുടർന്ന് പിടികൂടി.

പാൽ വാങ്ങാൻ രാവിലെ 6.45ന് ദേശീയപാതയുടെ സർവീസ് റോഡരികിലുടെ നടന്നുപോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ആര്യ എന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതിൽ ഇടിച്ചാണ് അപകടം. തൊട്ടു പിന്നാലെ എത്തിയ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോയോട് നാട്ടുകാർ വിവരം പറഞ്ഞതിനെ 2 കിലോമീറ്ററോളം പിന്തുടർന്ന് ഏഴാംമൈലിൽ വച്ചാണ് ബസ് പിടികൂടിയത്. തുറന്നുവച്ച വാതിലുമായി വീതികുറ‍ഞ്ഞ സർവീസ് റോഡിലൂടെ ബസ് വേഗത്തിൽ ഓടിച്ചു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജനെ നാട്ടുകാർ ഉടൻ തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കല്യാശ്ശേരി വീവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമാണ് രാജൻ. ഭാര്യ സുമതി. മക്കൾ: സജു, (ഗ്രാമീൺ ഇക്കോ ഷോപ്, ബക്കളം), സൂരജ്, പരേതയായ സുജ. മരുമകൾ ഷീമ. സഹോദരങ്ങൾ: ശ്രീധരൻ, ബാലൻ, വത്സലൻ, ചന്ദ്രൻ, തങ്കം.

English Summary:

Open Luggage Carrier Door Claims Life of Pedestrian in Kannur District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com