ADVERTISEMENT

അഞ്ചാലുംമൂട് (കൊല്ലം) ∙ 20 വർഷത്തിലേറെയായുള്ള പ്രവാസ ജീവിതത്തിനൊടുവിൽ മരണം കവർന്നെങ്കിലും മലയാളിയായ സനു ക്രിസ്റ്റോ ഇനിയും ജീവിക്കും, അവയവദാനത്തിലൂടെ. അബുദാബിയിലാണ് തൃക്കടവൂർ മതിലിൽ കൊച്ചുതൊടിയിൽ മിന്നാരത്തിൽ സനു ക്രിസ്റ്റോയുടെ (46) എട്ടോളം അവയവങ്ങൾ  ദാനം ചെയ്തത്. അബുദാബി ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റി ആശുപത്രിയിലായിരുന്നു അവയവദാനം. 

 2 ദിവസം മുൻപ് അബുദാബിയിലെ താമസസ്ഥലത്തു നിന്നു ജോലിക്കു പോകാനായി ഇറങ്ങുന്നതിനിടെ പെട്ടെന്നു കുഴഞ്ഞു വീണ സനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സനുവിന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്യാൻ നടപടികൾ തുടങ്ങി. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തുടർന്നു വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം സംസ്കാരം വൈകിട്ട് 5നു കടവൂർ സെന്റ് കസ്മീർ ദേവാലയത്തിൽ നടക്കും. ഭാര്യ ഷൈനി പ്രിയദർശിനി. മക്കൾ നൈറ, എലീഷ, മെലീസ.

English Summary:

Sanu Cristo donates organs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com