ADVERTISEMENT

ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽ യാത്രക്കാരന്റെ കൈ കുരുങ്ങി;  ഈരാറ്റുപേട്ട ഡിപ്പോയിലെ ആർപിഎ353 നമ്പർ ബസിൽ 19നു രാവിലെ പാലായിലാണു മുണ്ടക്കയം സ്വദേശി കെ.ജെ.പ്രിൻസിന്റെ കൈ കുടുങ്ങിയത്. ‍ഡ്രൈവർ നിയന്ത്രിക്കുന്ന ഡോറാണ്. ആദ്യം ഡോർ തുറന്നു. ഉടൻ തന്നെ അടഞ്ഞു. വീണ്ടും തുറന്നെങ്കിലും പ്രിൻസ് കയറുന്നതിനു മുൻപു വീണ്ടും അടഞ്ഞു. 

കൈ ഉള്ളിലും ശരീരം റോഡിലുമായി കുറച്ചുനേരം നിൽക്കേണ്ടി വന്നു. എന്തെങ്കിലും പറ്റിയോ എന്നു ബസ് ജീവനക്കാർ ചോദിച്ചില്ല. ഈ ബസിൽ ഇതു പതിവാണെന്നു സ്ഥിരം യാത്രക്കാരായ ചിലർ പറയുകയും ചെയ്തു. ഇതോടെ ആദ്യം ചങ്ങനാശേരി ഡിപ്പോയിൽ പ്രിൻസ് പരാതി നൽകി. ഇങ്ങനെയൊരു തകരാറുള്ളതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തില്ലെന്നു മറുപടി ലഭിച്ചതോടെയാണു പ്രിൻസ് ഗതാഗതമന്ത്രിക്കു പരാതി നൽകിയത്. ഈ ബസിന്റെ സർവീസ് നിർത്തിയതായി ഡിപ്പോ അധികൃതർ പറഞ്ഞു.

English Summary:

Hand stuck in bus; Passenger reached out minister seeking intervention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com