ADVERTISEMENT

ചെറുവത്തൂർ ∙ നടനും നാടക സംവിധായകനുമായ ടി.പി.കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ മന്ത്രി പ്രേമനാണ് ശ്രദ്ധേയ കഥാപാത്രം. ഡോ. ജെസ്സി സംവിധാനം ചെയ്ത നീതി, പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നാടക കലാകാരനായ അദ്ദേഹം നടനായും സംവിധായകനായും ഉത്തരമലബാറിലെ നാടകവേദികളിൽ തിളങ്ങി.

കണ്ണൂർ സംഘചേതനയുടെ സഖാവ്, സൂര്യപേട്ട്, പ്രജാപതി, പഴശ്ശിരാജ എന്നീ നാടകങ്ങളിലെ പ്രകടനം പ്രഫഷനൽ നാടകവേദികളിലേക്കും വഴിയൊരുക്കി. വയലാറിന്റെ ഖണ്ഡകാവ്യമായ ആയിഷയുടെ ഒരു ഭാഗമെടുത്ത് അദ്രുമാൻ എന്ന നാടകം സ്വയം ചിട്ടപ്പെടുത്തി അഭിനയിച്ചിട്ടുണ്ട്. ഗായകനായും ഹാർമോണിയം, തബല എന്നിവ ഉപയോഗിക്കുന്നതിലും മികവ് തെളിയിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബിൽഡിങ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറായിരുന്നു. ഭാര്യ ടി.വി.ജാനകി (റിട്ട.നഴ്സിങ് സൂപ്രണ്ട്, ജില്ലാ ആശുപത്രി). മക്കൾ: ശ്രീജയ (ബവ്കോ കണ്ണൂർ), ശ്രീകല (സൗദി), ശ്രീപ്രിയ (ദുബായ്). മരുമക്കൾ: എം.വി.മനോജ്കുമാർ (ലക്ചറർ, എൻജിനീയറിങ് കോളജ്, കണ്ണൂർ), അഹമ്മദലി (സൗദി), ബിപിൻ പ്രകാശ് (ദുബായ്).

English Summary:

Actor T.P. Kunhikannan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com