ADVERTISEMENT

തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയതായി വിവാദം. കഴിഞ്ഞമാസം 30നു Mallu Hindu Off എന്ന പേരിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടതിൽനിന്നാണു തുടക്കം. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും Mallu Musliam Off എന്ന പേരിൽ തന്റെ പേരിൽ തന്നെ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയതായും ഗോപാലകൃഷ്ണൻ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയതായും അറിയിച്ചു. സംഭവം സൈബർ പൊലീസ് അന്വേഷിക്കും.

ആദ്യ ഗ്രൂപ്പിൽ ഹിന്ദു വിഭാഗക്കാരായ ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങൾ. ഇത്തരമൊരു ഗ്രൂപ്പിനെക്കുറിച്ച് ചിലർ തന്നെ ആശങ്ക പങ്കുവച്ചു. ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണൻ തന്റെ ഫോൺ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ടവർക്കു സന്ദേശമയച്ചു. ഫോൺ ഹാക്ക് ചെയ്തവർ, ഫോണിലെ കോൺടാക്ട് പട്ടികയിലുള്ള എല്ലാവരെയും 11 വാട്സാപ് ഗ്രൂപ്പുകളിലായി ചേർത്തുവെന്നും ഗ്രൂപ്പുകൾ താൻ സ്വയം നീക്കംചെയ്തുവെന്നുമായിരുന്നു സന്ദേശം.

English Summary:

Mallu Hindu Officers" WhatsApp Group Sparks Controversy Among Kerala IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com