ADVERTISEMENT

തിരുവനന്തപുരം∙ സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽനിന്നു ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിംപ്ലേറ്റുകൾ പുറത്ത്. സഹകരണ റജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളിലൊന്നും ഇത്തരം ബോർഡുകൾ പാടില്ലെന്നും സ്ഥാപിച്ചിട്ടുള്ള അടിയന്തരമായി മാറ്റണമെന്നുമാണ് നിർദേശം. ചുവപ്പ് ബോർഡിൽ വെള്ള നിറത്തിലെ അക്ഷരങ്ങളുമായി സഹകരണ ബാങ്കുകളുടെ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ഹൈക്കോടതി വിലക്കിയതോടെ നീല നിറത്തിലുള്ള ബോർഡുകളാണ് ഉപയോഗിച്ചിരുന്നത് ഇതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 

1989 ലെ കേരള മോട്ടർ വാഹന നിയമം റൂൾ 92 പ്രകാരം സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളിൽ ബോർഡുകൾ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. സഹകരണ റജിസ്ട്രാറുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ ഇനി ഒരു തരത്തിലുള്ള ബോർഡും പാടില്ല. കേരള ബാങ്ക് മുതൽ താഴേക്ക് പ്രാഥമിക സംഘം വരെ നിർദേശം ബാധകമാണ്. ഉത്തരവു നടപ്പാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. 

English Summary:

Cooperative Institution Vehicles Ordered to Remove Red and Blue Nameplates Immediately

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com