ADVERTISEMENT

കൊച്ചി∙ മണ്ഡലം-മകരവിളക്ക്കാലത്ത് തീർഥാടകർക്ക് ശുചിമുറി ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയ രീതിയിൽ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല മണ്ഡലകാല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ  പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എം.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്. 

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ശരണപാതകളിലും പാർക്കിങ് മേഖലകളിലും  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഇക്കാര്യം ഉറപ്പുവരുത്തണം. അസിസ്റ്റന്റ് എൻജിനീയർമാർ ഇടയ്ക്കിടെ പരിശോധിച്ച് എക്സിക്യൂട്ടീവ് എൻജിനീയർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

English Summary:

High Court says ensure basic facilities for Sabarimala pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com