ADVERTISEMENT

തൊടുപുഴ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ‌ ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് വിവാദമാകുമ്പോൾ, സംസ്ഥാനത്തെ ആദിവാസികൾക്കു കഴിഞ്ഞ ജൂണിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ നിന്ന് സമാനസംഭവമുണ്ടായതിൽ ഇതുവരെയും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ.

ആദിവാസികൾക്കു മഴക്കാലത്തു നൽകുന്ന ഫുഡ് സപ്പോർട്ട് പദ്ധതി പ്രകാരമുള്ള ഭക്ഷ്യക്കിറ്റ് ഉപയോഗിച്ചവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ ആദിവാസി നഗറുകളിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐടിഡിപി) മെഡിക്കൽ ക്യാംപ് വരെ നടത്തി.

വെളിച്ചെണ്ണയിൽ നിന്നാണു ഭക്ഷ്യവിഷബാധയേറ്റത് എന്നതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്ത് ഉൽപാദകനു മാത്രം പിഴ ചുമത്തി സംഭവം ഒതുക്കുകയാണു ചെയ്തത്. വിതരണം ചെയ്ത ഏജൻസിക്കെതിരെയോ ഉദ്യോഗസ്ഥർക്ക് എതിരെയോ ഇതുവരെയും അന്വേഷണം നടന്നിട്ടില്ല.

ജൂലൈയിൽ നടന്ന സംഭവത്തിൽ, കഴിഞ്ഞ മാസം നടന്ന നിയമസഭാ സമ്മേളനത്തിലും സർക്കാർ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. കഴിഞ്ഞ 9നു എംഎൽഎമാർ ഉന്നയിച്ച ചോദ്യത്തിനു ‘വിവരം ശേഖരിച്ചുവരുന്നു’ എന്നാണു പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മറുപടി നൽകിയിരിക്കുന്നത്. സംഭവത്തിൽ എസ്‌സി, എസ്ടി കമ്മിഷൻ ഉൾപ്പെടെയുള്ളവർ കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്. 

English Summary:

From food kit for tribals food poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com