പൊലീസിനെക്കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവർ മരിച്ചു; പ്രതിഷേധം
Mail This Article
×
പരിയാരം (കണ്ണൂർ) ∙ അനധികൃത മണൽക്കടത്ത് തടയാൻ പരിശോധന നടത്തുകയായിരുന്ന പൊലീസിനെക്കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂർ സ്വദേശി ടി.കെ.മഹ്റൂഫിന്റെ (27) മൃതദേഹമാണ് കുറ്റ്യേരിപ്പുഴയുടെ ഇരിങ്ങൽ ഭാഗത്തു കണ്ടെത്തിയത്. ഞായറാഴ്ചയാണു പൊലീസിനെക്കണ്ട് ഒരുസംഘം പുഴയിൽ ചാടിയത്. അന്നു പൊലീസ് പിടിച്ചെടുത്ത മിനിലോറിയുടെ ഡ്രൈവറാണ് മഹ്റൂഫ്. മൃതദേഹം ഇൻക്വസ്റ്റ് നടത്താനെത്തിയ പൊലീസിനുനേരെ പ്രതിഷേധമുയർന്നു.
English Summary:
Body of Youth Who Jumped into River to Escape Police Raid Found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.