ADVERTISEMENT

മഞ്ചേരി (മലപ്പുറം) ∙ സ്കൂൾ വാനിൽ നിന്നിറങ്ങിയ എൽകെജി വിദ്യാർഥി അതേ വാൻ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് ഇടിച്ച് മരിച്ചു. ഉത്തർപ്രദേശ് കാശ്ഗഞ്ച് ജില്ലയിലെ ഗജരുന്ധ്‌വാല ഗണേഷ്പുരിലെ ദിലീപ് – രാഗിണി ദമ്പതികളുടെ മകൻ ശിവകാന്ത് (നാലര) ആണു താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപം മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.

മുട്ടിപ്പാലം എഎംഎൽപി സ്കൂൾ എൽകെജി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 3.45ന് മുട്ടിപ്പാലം അയനിക്കുണ്ടിലാണ് അപകടം. വിദ്യാർഥികളെ കരാർ അടിസ്ഥാനത്തിൽ സ്കൂളിൽ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. വാനിൽ നിന്ന് ഇറങ്ങിയ ശിവകാന്ത് വാഹനത്തിന്റെ പിറകിലൂടെയും മറ്റൊരു കുട്ടി മുൻപിലൂടെയും നടന്നുനീങ്ങി. ഇതിനിടെ പിന്നോട്ടെടുത്ത വാഹനം തട്ടി ശിവകാന്ത് റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് നടത്തി. മുട്ടിപ്പാലത്തെ പ്ലൈവുഡ് കടയിലെ ഗ്ലാസ് കട്ടറായ ദിലീപ് 6 വർഷമായി അയനിക്കുണ്ടിലെ ക്വാർട്ടേഴ്സിലാണു താമസം. സഹോദരി: അനന്യ.

English Summary:

LKG student died after being hit by school van

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com