ADVERTISEMENT

കോട്ടയം ∙ കോട്ടയം മാർക്കറ്റിനുള്ളിലെ കോഴിച്ചന്ത റോഡ് ആരുടേതെന്ന തർക്കം നീണ്ടത് 16 വർഷം; ദുരിതം അനുഭവിക്കുന്നത് ജനങ്ങളും വ്യാപാരികളും. കോട്ടയം മാർക്കറ്റിലൂടെയുള്ള, തിരക്കേറിയ ഈ റോഡ് തകർന്നിട്ടു 16 വർഷമായി. മാർക്കറ്റിനുള്ളിലൂടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന എംഎൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പാണു ചെയ്യുന്നത്. എന്നാൽ, എംഎൽ റോഡിനെയും ടി.ബി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോഴിച്ചന്ത റോഡ് ലിങ്ക് റോഡായതിനാൽ ഇതിന്റെ നവീകരണച്ചുമതല നഗരസഭയ്ക്കാണെന്നാണു പൊതുമരാമത്തിന്റെ നിലപാട്. ഈ റോഡിന്റെ വീതി 8 മീറ്ററിൽ കൂടുതലായതിനാൽ നവീകരണം മരാമത്ത് വകുപ്പു തന്നെ ചെയ്യണമെന്നു നഗരസഭയും പറയുന്നു. 

ഒടുവിൽ റോഡ് നന്നാക്കാനുള്ള ശ്രമം നഗരസഭ ഇപ്പോൾ തുടങ്ങി. ഇതിനുള്ള നിർദേശം 2024–25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പ്ലാനിങ് കമ്മിഷനു നൽകിയിട്ടുണ്ടെന്നു നഗരസഭാ അധികൃതർ പറഞ്ഞു. പൊതുജോലികൾക്കായി മുൻപു ലഭിച്ചിരുന്ന ഫണ്ട് ഇപ്പോൾ ലഭിക്കുന്നില്ലെന്നും പ്ലാൻ ഫണ്ടിൽ നിന്നു തുക വകയിരുത്താനാണു ശ്രമമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.

English Summary:

Sixteen-Year Dispute Over Road Ends with Public Suffering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com