ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു കഞ്ചാവുമായി പിടികൂടിയ കേസ്: യുവതിക്ക് 3 വർഷം കഠിനതടവ്
Mail This Article
×
തൊടുപുഴ ∙ കഞ്ചാവ് കടത്തിയ കേസിൽ കോട്ടയം കോത്തലക്കരയിൽ ജോമിനി തോമസിനു (42) 3 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. തൊടുപുഴ എൻഡിപിഎസ് സ്‌പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാറാണ് ശിക്ഷ വിധിച്ചത്.
2018 ഏപ്രിൽ 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു രണ്ട് കിലോഗ്രാം കഞ്ചാവുമായി ജോമിനിയെ കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്ക്വാഡ് പിടികൂടുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.
English Summary:
Cannabis Smuggling Case: Lady Sentenced for Three Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.