ADVERTISEMENT

ന്യൂഡൽഹി∙ സൈനികരുടെ ജീവത്യാഗത്തെ ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയുമായി കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലിയും പ്രകാശ് ജാവഡേക്കറും. പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. ഇത്തരം സംയുക്തപ്രസ്താവനകൊണ്ട് ആരാണു സന്തോഷിക്കുക?. പാക്കിസ്ഥാൻ, അവരുടെ സൈന്യം, മാധ്യമങ്ങൾ എന്നിവയൊക്കെയാണ്–മന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി അരുൺ ജയ്റ്റ്ലി ട്വിറ്ററിൽ രംഗത്തെത്തി. രാജ്യമാകെ ഒരു ശബ്ദത്തിലാണു സംസാരിക്കുന്നത്. എന്നിട്ടും ഭീകരവാദത്തിനെതിരായ സർക്കാര്‍ നീക്കത്തെ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നു പ്രതിപക്ഷ പാർട്ടികൾ പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഒരുമിച്ചു സംസാരിക്കാൻ അനുവദിക്കൂ. നിങ്ങളുടെ പ്രസ്താവന പാക്കിസ്ഥാൻ ഉപയോഗിക്കുമെന്നും അവർ ആത്മപരിശോധന നടത്തണമെന്നും ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.

അതേസമയം ബിജെപിയും അതിന്റെ നേതൃത്വവുമാണു ശരിക്കും ആത്മപരിശോധന നടത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. സൈന്യത്തിനും രാജ്യത്തിനും വേണ്ടി പ്രതിപക്ഷം ഒരുമിച്ചു പിന്തുണയ്ക്കുകയാണു ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുർജേവാല വ്യക്തമാക്കി. ഇപ്പോഴും ബിജെപിയും അമിത് ഷായും സൈനികരുടെ ജീവത്യാഗത്തിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സുർജേവാല പ്രതികരിച്ചു.

പാ‌ക്കിസ്ഥാന്റെ തടവിലായ വിങ് കമാൻഡറുടെ സുരക്ഷയിൽ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച ആശങ്ക അറിയിച്ചിരുന്നു. അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിനു പ്രഥമ പരിഗണന നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 21 പാര്‍ട്ടികളുടെ നേതാക്കളാണ് ഇന്നലെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്.

English Summary: Opposition Joint Statement Good News For Pakistan: Prakash Javadekar

Opposition Joint Statement Good News For Pakistan: Prakash Javadekar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com