ADVERTISEMENT

ലക്നൗ ∙ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളത്തിനുനേർക്കു വ്യോമസേന നടത്തിയ ആക്രമണത്തിൽ റഫാൽ വിമാനങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മികച്ച ഫലം ലഭിച്ചേനെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി.

‘പാക്കിസ്ഥാനെതിരെ റഫാൽ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട ഫലം ലഭിച്ചേനെയെന്നു മോദി റാലികളിൽ പറയുന്നു. എന്നാൽ ഭരണകാലത്ത് ഒരു റഫാൽ പോലും വ്യോമസേനയിൽ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിന്റെ സർക്കാരിനു കഴിഞ്ഞിട്ടില്ല. എന്താണ് ഇതു വൈകുന്നതെന്നും അവഗണിക്കപ്പെടുന്നതെന്നുമുള്ളത് ജനങ്ങളോടു വിശദീകരിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്’– മായാവതി ട്വീറ്റിൽ ചോദിച്ചു.

ആകാശത്ത് ആധിപത്യം സ്ഥാപിക്കുന്ന മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ് റഫാല്‍. ബാലാക്കോട്ടിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ വ്യോമസേന തിരഞ്ഞെടുത്തത് 12 മിറാഷ് 2000 വിമാനങ്ങളാണ്.

English Summary: Why not one Rafale jet inducted during your rule, Mayawati asks Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com