ഇന്ത്യയിൽ ആക്രമണം നടത്താൻ ഐഎസ്ഐ ജയ്ഷിനെ ഉപയോഗിച്ചു: പർവേസ് മുഷറഫ്
Mail This Article
ന്യൂഡൽഹി∙ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയാണെന്നും തന്റെ ഭരണകാലത്ത് പാക്ക് രഹസ്യാന്വേഷണ വിഭാഗം അവരെ ഇന്ത്യയിൽ ആക്രമണം നടത്താൻ ഉപയോഗപ്പെടുത്തിയിരുന്നുവെന്നും പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. പാക്കിസ്ഥാനി മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തൽ. ജയ്ഷെ മുഹമ്മദിനെതിരായ നടപടി സ്വാഗതം ചെയ്ത മുഷറഫ്, 2003 ഡിസംബറിൽ അവർ തന്നെ വധിക്കാൻ രണ്ടു തവണ ശ്രമിച്ചിരുന്നുവെന്നും വ്യക്തമാക്കി.
1999 – 2008 കാലയളവിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് എന്തുകൊണ്ടാണ് ജയ്ഷിനെതിരെ നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന്, അത് വ്യത്യസ്തമായ കാലയളവായിരുന്നു എന്നാണ് മറുപടി. ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണം അടക്കം ഇന്ത്യയിൽ നടന്ന ഒട്ടേറെ ആക്രമണങ്ങളിൽ കുറ്റാരോപിതനാണ് ജയ്ഷ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹർ. ഇയാൾ ഗുരുതര രോഗബാധിതനാണെന്നും മരിച്ചുവെന്നുമുള്ള തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.