ADVERTISEMENT

അഡിസ് അബാബ∙ 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി ഇത്യോപ്യൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്.

അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായി വിമാനക്കമ്പനി വ്യക്തമാക്കി.

അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.പ്രതിദിന സർ‌വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകർന്നത്. ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽനിന്നു പുറപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത്യോപ്യൻ പ്രധാനമന്ത്രി ട്വിറ്റർ വഴി അനുശോചനം രേഖപ്പെടുത്തി.

ഇത്യോപ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 10.6 മില്യൻ യാത്രക്കാർക്കു സേവനം നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു. 2010 ജനുവരിയിലാണ് ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം ഇതിനു മുൻപ് തകർന്നത്. ബെയ്റൂട്ടിൽനിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ ഈ വിമാനം തകർന്നു വീഴുകയായിരുന്നു.

English Summary: Ethiopian airlines flight crashes with 149 passengers, 8 crew members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com