ADVERTISEMENT

ആലുവ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചത് അടക്കമുള്ള പ്രശ്നങ്ങളിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് (എഫ്സിസി) സഭാംഗം വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനു നോട്ടിസ്. സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണു മുന്നറിയിപ്പ്.

‌സിസ്റ്റർ ലൂസി കഴിഞ്ഞ ദിവസം അശോകപുരത്തെ എഫ്സിസി ജനറലേറ്റായ ‘പോർസ്യുങ്കള’യിലെത്തി വിശദീകരണം നൽകിയിരുന്നു. മദർ ജനറൽ സിസ്റ്റർ ആൻ ജോസഫും കൗൺസലർമാരുമായി സിസ്റ്റർ ലൂസി 10 മിനിറ്റ് സംസാരിച്ചു. എന്നാൽ ഈ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് മദര്‍ സുപ്പീരിയറിന്റെ നിലപാട്. അതേസമയം, പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്റർ ലൂസിയുടെ സമീപകാല പ്രവർത്തനങ്ങൾ സഭാ ചട്ടങ്ങൾക്കും സന്യാസ ജീവിതത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദർ ജനറൽ നേരത്തേ 4 കത്തുകൾ നൽകിയിരുന്നു. ജനുവരി 9നു നേരിട്ടുവന്നു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വയനാട്ടിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി ആരോപണങ്ങൾക്ക് ഇമെയിൽ മുഖേന മറുപടി അയച്ചെങ്കിലും 2 മാസം കഴിഞ്ഞാണ് മദർ ജനറലിനെ കാണാൻ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com