‘ഏഴില്‍ ഒന്ന്’ കുറിച്ച് ബിഹാർ; വോട്ടുചെയ്യാൻ 74 ലക്ഷം പേർ, ബൂത്തുകൾ 7486
Mail This Article
×
ബിഹാറിൽ ആകെയുള്ള 40 ലോക്സഭാ മണ്ഡലങ്ങളിൽ നാലിടത്തേക്കാണ് ഏപ്രിൽ 11ന് ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപി–ജെഡിയു സഖ്യവും കോൺഗ്രസ്–ആർജെഡി സഖ്യവുമാണ് പ്രധാന പോരാട്ടം. ഏഴുഘട്ടത്തിലുള്ള വോട്ടെടുപ്പിന് ഒരുക്കിയിരിക്കുന്നത് 72,723 പോളിങ് സ്റ്റേഷനുകൾ. ഇതിൽ 7486 പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയിലാണ് ആദ്യഘട്ടം.
സുരക്ഷാപിന്തുണ ആവശ്യത്തിന് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് ഏഴു ഘട്ടത്തിലായി വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ എച്ച്.ആർ.ശ്രീനിവാസൻ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 7.06 കോടി വോട്ടർമാരാണ് ഇത്തവണയുള്ളത്. ആദ്യഘട്ടം വോട്ടു ചെയ്യാനെത്തുന്നത് 74,40,324 പേരും. (വാർത്തയ്ക്കൊപ്പമുള്ള ഗ്രാഫിക്സിലെ വിവരങ്ങൾ 2014ലെ കണക്ക് അടിസ്ഥാനമാക്കിയാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.