ADVERTISEMENT

ന്യൂഡൽഹി∙ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ‘വലിയ’ വോട്ടെടുപ്പ് ഇന്ന്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കുന്നത് ഏപ്രിൽ 23നാണ്– 117 മണ്ഡലങ്ങൾ. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18.85 കോടിയിലേറെ വോട്ടർമാരും മൂന്നാം ഘട്ട വോട്ടെടുപ്പു ദിനമായ ഇന്ന് പോളിങ് ബൂത്തിലെത്തും. രാജ്യത്തെ രണ്ടു പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ വോട്ടുതേടുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്– വയനാട്ടിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും ഗാന്ധിനഗറിൽ ബിജെപിയുടെ അമിത് ഷായും. 

കേരളത്തിലും ഗുജറാത്തിലും ഗോവയിലും മുഴുവൻ ലോക്സഭാ സീറ്റുകളിലേക്കും ഇന്നാണു വോട്ടെടുപ്പ്. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് വോട്ടെടുപ്പും ഇന്നു നടക്കും. കർണാടകയിൽ ശേഷിക്കുന്ന 14 സീറ്റുകളിലേക്കു കൂടി വോട്ടെടുപ്പു നടക്കുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പൂർണമാകും.

ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മൂന്നു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടവും ഇന്നാണ്. സുരക്ഷാ കാരണങ്ങളാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ അപൂർവ വോട്ടെടുപ്പായി അനന്ത്നാഗിലേതു മാറിയത്. അനന്ത്നാഗ് ജില്ലയിലേക്കുള്ള വോട്ടെടുപ്പാണ് ഇന്നു നടക്കുക. കുൽഗാം, ഷോപിയാൻ, പുൽവാമ ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് നാല്, അഞ്ച് ഘട്ടങ്ങളിലായി ഏപ്രിൽ 29നും മേയ് ആറിനും നടക്കും. 

ആകെ 1640 സ്ഥാനാർഥികളാണ്  മൂന്നാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. ഇതിൽ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ–371. ദാമൻ, ദിയുവിലാണ് ഏറ്റവും കുറവ്– നാലു പേർ. ഏറ്റവും കൂടുതൽ വോട്ടർമാരും(4,5,125,680) പോളിങ് സ്റ്റേഷനുകളും (51,709) ഗുജറാത്തിലാണ്. ഗോവയിലാണ് ഏറ്റവും കുറവ് വോട്ടർമാർ–1,135,811. ഏറ്റവും കുറവ് പോളിങ് സ്റ്റേഷനുകൾ ദാമൻ, ദിയുവിലാണ്–152. 

സമാജ്‌വാദി പാർട്ടിയുടെ മുലായം സിങ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, ആർജെഡിയിലെ ശരദ് യാദവ്. ജെഎപി–എൽ നേതാവ് പപ്പു യാദവ്, കോൺഗ്രസിന്റെ മല്ലികാർജുൻ ഖർഗെ എന്നീ പ്രമുഖരും ഇന്നു ജനവിധി തേടും.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ ഇവയാണ്:

Kerala-Loksabha-Constituency-seats-2014-map

കേരളം (20)

കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, പൊന്നാനി, മലപ്പുറം, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം,ആലപ്പുഴ, കോട്ടയം, ഇടുക്കി, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം

goa-lok-sabha-election-2014

ഗോവ (2)

നോർത്ത് ഗോവ, സൗത്ത് ഗോവ

Gujarath-MAL-lok-sabha-election-2014-results-info-graphic-map

ഗുജറാത്ത് (26)

അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, അംറേലി, ആനന്ദ്, ബനസ്കന്ദ, ബർദോലി, ബറൂച്ച്, ഭാവ്നഗർ, ചോട്ടാ ഉദയ്പുർ, ദാഹോദ്, ഗാന്ധിനഗർ, ജാംനഗർ, ജുനഗഢ്, കച്ച്, ഖേഡ, മഹേസന, നവ്സരി, പഞ്ച്മഹൽ, പഠാൻ, പോർബന്തർ, രാജ്ഘോട്ട്, സബർകന്ദ, സൂററ്റ്, സുരേന്ദ്രനഗർ, വഡോദര, വൽസാദ്

Assam-MAL-lok-sabha-election-2014-results-info-graphic-map

അസം (4)

ബർപേട്ട, ധൂബ്രി, ഗൗഹാട്ടി, കോക്രഝാർ

Bihar-Constituency-2014-Seat-Share

ബിഹാർ (5)

അരേരിയ, ജംജാർപുർ, ഖഗാരിയ, മഥേപുര, സുപൗൽ

Jammu-Kashmir-MAL-Loksabha-Constituency-seats-2014-map

ജമ്മു കശ്മീർ (1)

അനന്ത്നാഗ് 

Karnataka-Constituency-seats-2014-map

കർണാടക (14)

ബാഗൽകോട്ട്, ബെൽഗാം, ബെള്ളാരി, ബീഡർ, ബിജാപുർ, ചിക്കോഡി, ദേവനഗരി, ധാർവാഡ്, ഗുൽബർഗ, ഹാവേരി, കോപ്പാൽ, റായ്ച്ചുർ, ഷിമോഗ, ഉത്തര കന്നഡ

Maharashtra-Lok-Sabha-Election-Map-2014

മഹാരാഷ്ട്ര (14)

അഹമ്മദ്നഗർ, ഔറംഗബാദ്, ബരാമതി, ഹട്കനഗ്‌ലെ, ജൽഗാവ്, ജൽന. കോലാപ്പുർ, മാധ. പുണെ, റായ്ഗഢ്, രത്നഗിരി–സിന്ധുദുർഗ, റാവെർ, സംഗ്‌ലി, സത്താറ

Odisha-Election-2014-Seat-Share

ഒഡീഷ (6)

ഭുവനേശ്വർസ കട്ടക്ക്, ധെൻകനാൽ, കിയോഞ്ജർ, പുരി, സംബാൽപുർ

Tripura-MAL-lok-sabha-election-2014-results-info-graphic-map

ത്രിപുര (1)

ത്രിപുര ഈസ്റ്റ്

UP-lok-sabha-election-2014-results-info-graphic-map-MAL

ഉത്തർപ്രദേശ് (10)

അവോൻല, ബദാവുൻ, ബറേയ്‌ലി, എട്ട, ഫിറോസാബാദ്, മെയിൻപുരി. മൊറാദാബാദ്, പിലിബിത്, റാംപുർ, സംഭാൽ

Bengal-lok-sabha-election-2014-results-infographic-map-MAL

ബംഗാൾ (5)

ബലുൽഘട്ട്, ജാംഗിപുർ, മൽധാഹ ദക്ഷിൺ, മൽധാഹ ഉത്തർ, മുർഷിദാബാദ്

Chhattisgarh-MAL-Loksabha-Constituency-seats-2014-map

ഛത്തീസ്ഗഡ് (7)

ബിലാസ്പുർ, ദുർഗ്, ജാംഗിരി–ചമ്പ, കോർബ, റായ്ഗഡ്, റായ്പുർ, സർഗുജ

Daman-diu-lok-sabha-election-2014-results-info-graphic-map

ദാമൻ, ദിയു (1)

ദാമൻ, ദിയു

Dadra-Nagar-Haveli-ok-sabha-election-2014-results-info-graphic-map

ദാദ്ര നഗർ, ഹവേലി (1)

ദാദ്ര നഗർ, ഹവേലി

ഏപ്രിൽ 29നാണു നാലാം ഘട്ടം വോട്ടെടുപ്പ്– എട്ടു സംസ്ഥാനങ്ങളിലെ 71 സീറ്റുകളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com