അത്തിമണി അനിലിന് കൈത്താങ്ങായി എക്സൈസും പൊലീസും പാര്‍ട്ടിയും
Mail This Article
പാലാക്കാട്∙ സിപിഎം പുറത്താക്കിയ സ്പിരിറ്റു കേസിലെ പ്രതി അത്തിമണി അനിലിന് പാലക്കാട്ടെ എക്സൈസിന്റെ വഴിവിട്ട സഹായം. കള്ള് ചെത്തുന്ന തോട്ടങ്ങളുടെ കണക്കെടുക്കാതെയും പരിശോധന നടത്താതെയും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. അനിലിനെ സഹായിക്കുന്ന ചിറ്റൂരിലെ പൊലീസ്, സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. പൊളളാച്ചിയിലേക്കു രക്ഷപെട്ട അനിലിനായി അന്വേഷണം ശക്തമാക്കി.
സ്പിരിറ്റുകടത്തുകേസില്‍ എക്സൈസ് തിരയുന്ന സിപിഎം പെരുമാട്ടി മുൻ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അത്തിമണി അനിലിനു കള്ള് ചെത്താന്‍ എത്ര തോട്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നു ചിറ്റൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു കൃത്യതയില്ല.
കളളുഷാപ്പുകളുടെ നടത്തിപ്പും ബിനാമി ഇടപാടും പണപ്പിരിവും തുടര്‍ന്നിട്ടും യാതൊരു പരിശോധനയും അന്വേഷണവുമില്ലാതെ അനിലിനെ എക്സൈസ് സഹായിക്കുകയായിരുന്നു. കള്ള് ചെത്തുന്ന തെങ്ങുകളുടെയും തോട്ടങ്ങളുടെയും എണ്ണത്തിലെ അന്തരം എക്സൈസ് ഇന്റലിജന്‍സും അന്വേഷിക്കുകയാണ്.
അനിലിനെ വഴിവിട്ട് സഹായിക്കുന്ന ചിറ്റൂര്‍ പൊലീസിനെതിരെ ഗുരുതരആരോപണങ്ങളാണുളളത്. ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എക്സൈസിനു പിടികൊടുക്കാതെ കഴിഞ്ഞ ദിവസം മീനാക്ഷിപുരം ചെക്പോസ്റ്റുവഴിയാണ് അനില്‍ പൊളളാച്ചിയിലേക്ക് രക്ഷപെട്ടത്.
English Summary: Spirit smuggling, excise supports CPM former branch committee secretary