ADVERTISEMENT

ഇന്ന് ചിങ്ങം ഒന്ന്. ഒാരോ മലയാളിക്കും ഇന്ന് പുതുവ‍ര്‍ഷപ്പിറവിയാണ്. പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള മലയാളിക്ക് രണ്ട് കൊല്ലമായി ഒാണം പെരുമഴക്കാലമാണ്. എന്നാല്‍ ഈ ഒാണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ കേരളീയനും.

കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് മലയാളി എക്കാലവും കാത്തിരിക്കുന്ന നാളാണിത്. ചിങ്ങം ഒന്ന് . പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്ത്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം. ചിങ്ങം 1 മലയാളിക്ക് കര്‍ഷകദിനം കൂടിയാണ്. 

പ്രകൃതിയുടെ ഭാവമാറ്റം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഒാരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഒാണപുലരികളെ കാത്തിരിക്കുകയാണ് ഒാരോ മലയാളിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ കൊല്ലവും മലയാളിയുടെ നല്ലനാള്‍ ദുരിതപ്പെരുംപെയ്ത്തില്‍ തകന്നുപോയി. പൂവിളിയുടെ ചിങ്ങപ്പുലരിയല്ല ഇന്ന് . പിന്‍തിരിഞ്ഞുനോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് പലരും. 

വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിൽ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കൂട്ടായ്മയിലൂടെ കൈയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com