ADVERTISEMENT

കൊച്ചി ∙ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹൻ (97) അന്തരിച്ചു. കേരളത്തിൽ അവശേഷിക്കുന്ന ജൂതവംശജരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുൻപു വീണതിനെ തുടർന്നു ചികിത്സയിലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയതിനു ശേഷമായിരുന്നു മരണം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണിൽ നടക്കും.

കോഹൻ ജൂത തലമുറയിലെ അവസാനത്തെ കണ്ണിയായ സാറാ കോഹൻ മട്ടാഞ്ചേരിയിൽ ശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അ‍ഞ്ച് പരദേശി ജൂതരിൽ ഒരാളായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥനായ ജേക്കബ് കോഹനായിരുന്നു ഭർത്താവ്. ജേക്കബ് വിരമിച്ച ശേഷം ഇവർ ഒരുമിച്ച് ആരംഭിച്ച ‘സാറാസ് എംബ്രോയ്ഡറി ഷോപ്പ്’ വളരെ പ്രസിദ്ധമാണ്. 1999–ലാണ് ജേക്കബ് അന്തരിച്ചത്.

 സാറാ ജേക്കബ് കോഹൻ
സാറാ ജേക്കബ് കോഹൻ

കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാ‍ൻ എത്തിയിരുന്നു. ആസിയാബായ് സ്കൂളിലെ ബൂത്തിൽ ഓട്ടോറിക്ഷയിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തന്നെ പരിപാലിക്കുന്ന ജാസ്മിൻ താഹ, സെലിൻ സേവ്യർ എന്നിവർക്ക് ഒപ്പമാണ് സാറാ കോഹൻ വന്ന് വോട്ടു ചെയ്തു മടങ്ങിയത്.

English Sumary: Oldest Member of Kochi Jewish Community Sarah Jacob Cohen Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com