നാരദ ടേപ്പ് കേസ്: മുകുൾ റോയ് സിബിഐ മുൻപാകെ ഹാജരായി
Mail This Article
കൊൽക്കത്ത ∙ നാരദ ടേപ്പ് കേസിൽ ബിജെപി നേതാവ് മുകുൾ റോയ് സിബിഐയ്ക്കു മുൻപാകെ ഹാജരായി. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സമൻസ് നൽകിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ചൂണ്ടികാട്ടി വെള്ളിയാഴ്ച അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നു സിബിഐ വീണ്ടും സമൻസ് നൽകുകയായിരുന്നു.
ഉച്ചയ്ക്കു രണ്ടേകാലോടെയാണ് മുകുൾ റോയ് കൊൽക്കത്തയിലെ സിബിഐ ഓഫിസിലെത്തിയത്. ഇതേ കേസിൽ മുതിർന്ന പൊലീസ് ഓഫിസർ എസ്.എം.എച്ച് മിർസയെ സിബിഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുൻ കേന്ദ്രമന്ത്രിയായ മുകുൾ റോയ്, മമത ബാനർജിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നു കഴിഞ്ഞ വർഷമാണു ബിജെപിയിൽ ചേർന്നത്.
തൃണമൂൽ കോൺഗ്രസിലെ പല മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട വിവാദ സംഭവമാണ് നാരദ ടേപ്പ് കേസ്. ബിസിനസുകാരനെന്ന വ്യാജേന നാരദ ന്യൂസ് ചീഫ് മാത്യു സാമുവൽ നേതാക്കൾക്ക് പണം വാഗ്ദാനം ചെയ്യുന്നതാണു ടേപ്പിൽ.
English Summary: BJP Leader Mukul Roy appears before CBI In Narada Sting operation case