ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിനെ തകർക്കാനാണ് കെഎസ്‌യു ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. നിലവിൽ കോളജിൽ എല്ലാ വിദ്യാർഥി പ്രസ്ഥാനങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട്‌. സമരങ്ങളിൽ പങ്കെടുക്കുമ്പോൾ നേതാക്കൾക്ക് അടി കിട്ടുന്നത് സ്വാഭാവികമാണെന്നും സച്ചിന്‍ ദേവ് പറഞ്ഞു. 

യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഉന്തിലും തള്ളിലും ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് പരുക്കേറ്റു. തുടര്‍ന്ന് ദേശീയപാത അറുപത്തിയാറില്‍ കുത്തിയിരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

English Summary: Thiruvananthapuram: SFI, KSU supporters clash, sachin dev response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com