ADVERTISEMENT

കോഴിക്കോട് ∙ സ്വര്‍ണാഭരണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പ് പിടികൂടാന്‍ പരിശോധന ശക്തമാക്കി കേന്ദ്ര ജിഎസ്‌ടി ഇന്റലിജന്‍സ്. ഒരേസമയം പതിനെട്ട് ഇടങ്ങളില്‍ പരിശോധന നടത്തിയാണ് ഇമാസ് ഗോള്‍ഡിന്റെ തട്ടിപ്പ്, കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തിയത്. സംസ്ഥാനത്തെ മുന്നൂറോളം കടകളില്‍ സ്വര്‍ണാഭരങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനമാണ് ഇമാസ് ഗോള്‍ഡ്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ കേന്ദ്ര ജിഎസ്ടി. ഇന്റലിജന്‍സ് തീരുമാനിച്ചത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ പതിനെട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ആഭരണനിര്‍മാണ ശാല, ഉടമകളുടെ വീടുകള്‍, ഓഫിസുകള്‍, വില്‍പന നടത്തിയ ആഭരണശാലകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇരുപത്തിയഞ്ച് കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതോടെ ഇമാസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ബില്ല് നല്‍കാതെയാണ് നികുതി വെട്ടിച്ചത്. മറ്റു സ്വര്‍ണാഭരണ വിതരണ സ്ഥാപനങ്ങളും ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ നികുതി ഇല്ലാതെ ആഭരണങ്ങള്‍ വില്‍ക്കുന്നത് നിയമപരമായി വില്‍പന നടത്തുന്നവരുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com