മധുരയിൽ വാഹനാപകടം: മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു
Mail This Article
×
കൊച്ചി∙ മധുരയിൽ എയർഫോഴ്സിലെ ലീഡിങ് എയർക്രാഫ്റ്റ്മാൻ ബൈക്ക് അപകടത്തിൽ മരിച്ചു. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ് – അജിത ദമ്പതികളുടെ മകൻ കൃഷ്ണദാസ് (കണ്ണൻ–23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡിൽ നിന്ന് തെന്നിയതാണ് അപകടകാരണം. മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവികസേനാവൃത്തങ്ങൾ അറിയിച്ചു. രണ്ടര മാസം മുൻപാണ് കൃഷ്ണദാസ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. സഹോദരി കൃഷ്ണപ്രിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.