ആവശ്യത്തിന് ബസുകളില്ല; ശബരിമല തീർഥാടകരുടെ മടക്കയാത്ര പ്രതിസന്ധിയിൽ
Mail This Article
ശബരിമല ∙ ദർശനം കഴിഞ്ഞ് എത്തുന്ന തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആവശ്യത്തിനു ബസ് ഇല്ലാത്തതിന്റെ ദുരിതം തീരുന്നില്ല. ചെയിൻ സർവീസിനുള്ള ബസുകൾ പമ്പയിലേക്കു കടത്തി വിടാതെ പൊലീസ് തടയുന്നതാണ് പ്രശ്നമായത്. മുൻപ് മകരവിളക്ക് കാലത്തു പോലും ഇത്തരം പരിഷ്കാരം ഉണ്ടായിട്ടില്ല.
പമ്പയിൽ മതിയായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ച ശേഷമേ നിലയ്ക്കലിൽ ബസുകൾ തടയാവൂ എന്ന, ദേവസ്വം മന്ത്രിയുടെ യോഗത്തിലെ തീരുമാനവും നടപ്പാക്കുന്നില്ല. 120 ബസുകളാണ് ഇതിനുളളത്. പമ്പയിൽനിന്നു നിലയ്ക്കൽ എത്താൻ വേണ്ടത് 45 മിനിറ്റ് മാത്രം. ചെയിൻ ബസിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത് രാവിലെ 5 മുതൽ ഉച്ച വരെയാണ്. തിരക്ക് നിയന്ത്രിക്കാൻ ഈ സമയം മിനിറ്റിൽ 10 ബസ് വേണം.
ഇന്നലെ രാവിലെ 9.45 മുതൽ പമ്പയിലേക്കുളള ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. മടക്ക യാത്രയ്ക്ക് ആവശ്യമായ ബസ് ക്രമീകരിക്കാൻ കെഎസ്ആർടിസിക്ക് ആവശ്യമായ സമയം നൽകാതെയായിരുന്നു ഇത്. തിങ്കളാഴ്ചത്തെ സ്ഥിതി ഉണ്ടാകുമെന്ന് പലതവണ കെഎസ്ആർടിസി അധികൃതർ പൊലീസിനെ അറിയിച്ചു. അതിനു ശേഷം 30 മിനിറ്റ് ഇടവിട്ട് 5 ബസ് വീതം പമ്പയ്ക്കു വിട്ടു. ഇത് തീർഥാകരെ വലച്ചു. ബസുകൾ തുടർച്ചയായി നിലയ്ക്കൽ നിന്നു പമ്പയ്ക്കും തിരിച്ചും സർവീസ് നടത്തിയാലേ തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കൂ.
തുലാപ്പള്ളി, ളാഹ, കണമല, നാറാണംതോട്, ഇലവുങ്കൽ, തുടങ്ങിയ സ്ഥലങ്ങളിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾക്കൊപ്പം പൊലീസ് കെഎസ്ആർടിസി ബസുകളും പിടിച്ചിടുന്നു. തീർഥാടകരുടെ മടക്ക യാത്രയ്ക്ക് ആവശ്യത്തിനു ബസ് ഇല്ലാതിരിക്കാൻ ഇതും കാരണമാണ്.
ഇന്നലെ രാവിലെ 9.45 മുതൽ പമ്പയിലേക്കുളള ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. മടക്ക യാത്രക്ക് ആവശ്യമായ ബസ് ക്രമീകരിക്കാൻ കെഎസ്ആർടിസിക്ക് ആവശ്യമായ ബസ് ക്രമീകരിക്കാനുളള സമയം നൽകാതെ. തിങ്കളാഴ്ചത്തെ അതേസ്ഥിതി ഉണ്ടാകുമെന്ന് പലതവണ കെഎസ്ആർടിസി അധികൃതർ പൊലീസിൽ അറിയിച്ചു. അതിനു ശേഷം 30 മിനിറ്റ് ഇടവിട്ട് 5 ബസ് വീതം പമ്പയ്ക്കു വിട്ടു. ഇത് ഒന്നുമായില്ല. ഇത് തീർഥാകരെ വലച്ചു. കണ്ണി മുറിയാതെ ബസുകൾ നിലയ്ക്കൽ നിന്നു പമ്പയ്ക്കും തിരിച്ചും സർവീസ് നടത്തിയാലേ തീർഥാടകർക്ക് ബദ്ധിമുട്ട് ഉണ്ടാകാതിരിക്കു.
തുലാപ്പള്ളി, ളാഹ, കണമല, നാറാണംതോട് ഇലവുങ്കൽ, തുടങ്ങിയ സ്ഥലങ്ങളിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ പൊലീസ് തടയുന്നതിനോടൊപ്പം കെഎസ്ആർടിസിയുടെ ബസുകളും പിടിച്ചിടുന്നു. തീർഥാടകരുടെ മടക്ക യാത്രയക്ക് ആവശ്യത്തിനു ബസ് ഇല്ലാതെ കഷ്ടപ്പെടാനും ഇടയാക്കുന്നു.
തിരക്ക് നിയന്ത്രിക്കാൻ തീർഥാടകരുടെ വാഹനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ തടഞ്ഞു. വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂർ, മുണ്ടക്കയം,കുമളി എന്നിവിടങ്ങളിലും അയ്യപ്പന്മാരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്.അടൂരിൽ ബൈപാസ്, കെഎസ്ആർടിസി , പന്നിവിഴ എന്നിവിടങ്ങളിലാണ് വണ്ടികൾ തടഞ്ഞിട്ടത്. ളാഹയിൽ വാഹനങ്ങൾ തടഞ്ഞതോടെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ളാഹ മുതൽ പുതുക്കട വരെ വാഹന നിരയായിരുന്നു നാറാണാംതോട് , വട്ടപ്പാറ, കണമല എന്നിവിടങ്ങളിലും പമ്പയിലേക്കുള്ള വാഹനങ്ങളുടെ നീണ്ടനിരയാണ്.
English Summary : Sabarimala KSRTC bus service