ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ. നടപടിയിലൂടെ ഇന്ത്യ സ്വയം ഒറ്റപ്പെടുകയാണ് ചെയ്തത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള വിമർശനങ്ങൾ നീളുകയാണെന്നും മുൻ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഒരു ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചുള്ള ധാരണ തന്നെ നിയമം പാസാക്കിയതോടെ മാറി. രാജ്യത്തിന്റെ സുഹൃത്തുക്കൾപ്പോലും അകന്നുനിൽക്കുകയാണ്. രാജ്യാന്തര ധാരണകളുടെ ലംഘനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: India has 'isolated' itself through CAA: Former FS Shivshankar Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com