ADVERTISEMENT

തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ള തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകൾ കാബൂളിലെ ജയിലിലാണെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.

സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായി എന്നു പുറത്തുവരണമെങ്കിൽ ഇന്ത്യൻ സർക്കാർ അവളെ നാട്ടിലെത്തിക്കണമെന്ന് ബിന്ദു പറഞ്ഞു. നിമിഷ നാട്ടിലെത്തിയാലേ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വിവരം ലഭിക്കൂ. ഇന്ത്യൻ സർക്കാരിലും നിയമത്തിലും വിശ്വാസമുണ്ട്.  വിചാരണ ഇന്ത്യയിൽ ആയാലേ ഇതിനു പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ അറിയാൻ കഴിയൂ. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്. നിമിഷയ്ക്ക് നാട്ടിലേക്കു വരാൻ കേന്ദ്രസർക്കാർ അവസരം കൊടുക്കണം. നിയമപ്രകാരമുള്ള നടപടികൾ നേരിടാൻ തയാറാണെന്നും ബിന്ദു പറഞ്ഞു.

ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ മലയാളികളും ഉള്ളതായി നവംബറിൽ കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. എൻഐഎ ഉദ്യോഗസ്ഥർ അയച്ച ഫോട്ടോയിൽ നിമിഷയുടെ ഭർത്താവിനെ തിരിച്ചറിഞ്ഞതായി നേരത്തെ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം ഇസയുടെ അമ്മയോട് പറഞ്ഞു. ഫോട്ടോ അവർക്ക് ഫോർവേഡ് ചെയ്തപ്പോൾ അവരും ഇസയെ തിരിച്ചറിഞ്ഞു. കൊച്ചുമകളെയും താൻ തിരിച്ചറിഞ്ഞതായി ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് നിമിഷയും സംഘവും കാബൂളിലെ ജയിലിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. 

English Summary: Bindu Sampath clinging on hope,demand govt to bring her daughter allegedly joined IS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com