ADVERTISEMENT

വാഷിങ്ടൻ ∙ ഭൂമിക്കു പുറത്തു ജീവൻ തേടുന്ന മനുഷ്യർക്കു സന്തോഷ വാർത്തയുമായി നാസ. ജീവനു സാധ്യതയുള്ള, ഭൂമിയുടേതിനു സമാന വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തിയതായി നാസ അറിയിച്ചു. ‘ടിഒഐ 700 ഡി’ എന്നാണു പുത്തൻഗ്രഹത്തിന്റെ പേര്. ഭൂമിയിൽനിന്ന് 100 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം.

ഹവായ്‌യിൽ അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണു നാസയുടെ പ്രഖ്യാപനം. ഭൂമിക്കു തുല്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള ദൗത്യമായ ടെസ് ആണ് ടിഒഐ 700 ഡിയെ കണ്ടുപിടിച്ചതെന്ന് നാസ ആസ്ട്രോഫിസിക്സ് ഡിവിഷൻ ഡയറക്ടർ പോൾ ഹെർട്സ് പറഞ്ഞു. ആദ്യം തെറ്റായ നിഗമനത്തിൽ മറ്റൊരു വിഭാഗത്തിലാണ് ഈ ഗ്രഹത്തെ ടെസ് ഉൾപ്പെടുത്തിയത്. എന്നാൽ, ഹൈസ്കൂൾ വിദ്യാർഥി ആൾട്ടൻ സ്പെൻസർ ഉൾപ്പെടെയുള്ള അമേച്വർ ജ്യോതിശാസ്ത്രജ്ഞർ പിശകു ചൂണ്ടിക്കാട്ടി.

അമേച്വർ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനങ്ങളും കണക്കുകളും സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ് ഉറപ്പിച്ചു. തുടർന്നായിരുന്നു നാസയുടെ പ്രഖ്യാപനം. കെപ്ലർ സ്പേസ് ടെലിസ്കോപ്‍ ഉൾപ്പെടെയുള്ളവ സമാന ഗ്രഹങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, 2018ൽ ആരംഭിച്ച ടെസ് ഇത്തരത്തിലൊരു ഗ്രഹം കണ്ടെത്തുന്നത് ആദ്യമാണ്. സൂര്യന്റെ 40 ശതമാനം വലുപ്പമേ ടിഒഐ 700 ഡിക്ക് ഉള്ളൂ. ഭൂമിയേക്കാൾ 20 ശതമാനം വലുപ്പമുണ്ട്. ജലത്തിനു ദ്രവ രൂപത്തിൽ തുടരാനാകുന്ന താപനിലയാണ്. അതിന്റെ നക്ഷത്രത്തെ ചുറ്റാൻ 37 ദിവസമാണു വേണ്ടത്.

English Summary: The planet, named "TOI 700 d", is relatively close to Earth- only 100 light years away says NASA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com