ADVERTISEMENT

ന്യൂഡല്‍ഹി∙ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ സമരം നാടകമാണെന്നു പറഞ്ഞതിൽ പശ്ചാത്തപിക്കാൻ തയാറാകാതെ ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെ. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്ദ്കുമാർ ഹെഗ്ഡെ വ്യക്തമാക്കി.

മാധ്യമങ്ങളിൽ കാണിച്ചതു നുണയാണ്. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഗാന്ധിയെക്കുറിച്ചോ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആദ്യം അതു കാണിക്കൂ– ഹെഗ്ഡെ വ്യക്തമാക്കി.

അനന്ദ്കുമാർ ഹെഗ്ഡെയുടെ പ്രതികരണത്തിൽ ബിജെപിയുടെ ദേശീയ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം പ്രതികരണങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഹെഗ്ഡെയുടെ വാക്കുകൾക്കെതിരെ പാര്‍ലമെന്റിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. സ്വാതന്ത്ര്യ സമരം ബ്രിട്ടിഷുകാരുടെ പിന്തുണയോടെ നടന്ന നാടകമായിരുന്നെന്നാണ് ഹെഗ്ഡെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

English Summary: "Never Mentioned Gandhi" In Freedom Struggle Remark: BJP's Anantkumar Hedge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com