ADVERTISEMENT

വർക്കല∙ തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആരോടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തുക ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം 27ന് ഡല്‍ഹി വഴിയാണ് ഇറ്റലിക്കാരന്‍ വര്‍ക്കലയിൽ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍ പിന്നീട് സഞ്ചരിച്ച വഴികളെല്ലാം മനസിലാക്കുക ഏറെ ബുദ്ധിമുട്ടാവുകയാണ്. 

അതേസമയം, ഇയാൾ താമസിച്ചിരുന്ന വർക്കല ബീച്ചിലെ റിസോർട്ട് താൽക്കാലികമായി അടച്ചു പൂട്ടി. റിസോർട്ടിലെ 9 ജീവനക്കാർ  നീരീക്ഷണത്തിലാണ്. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ 10–ാം തീയതി നടത്തിയ പരിശോധനയിലാണ് ഇറ്റലി സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റാലിയൻ സ്വദേശി പോയ സ്ഥലങ്ങളും ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ആരോഗ്യവകുപ്പും സ്പെഷൽ ബ്രാഞ്ചും സംയുക്തമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി വിവിധയിടങ്ങളിൽ ഇയാൾ സഞ്ചരിച്ചതായാണ് പ്രാഥമിക നിഗമനം. റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. വർക്കല മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് റിസോർട്ടുകളിൽ പരിശോധന നടത്തി വിദേശികൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്. എഡിഎമ്മിന്റെയും ആരോഗ്യവകുപ്പിന്റെയും സ്ക്വാഡുകളും റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പരിശോധന നടത്തും. 

ഇറ്റാലിയൻ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ വർക്കല ബീച്ചിൽ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞു. വിദേശത്തുനിന്നെത്തിയ സഞ്ചാരികളിൽ അധികംപേരും മുറികളിൽ കഴിയുകയാണ്. കോവളം ബീച്ചിലും പരിസര പ്രദേശങ്ങളിലും അധികൃതർ പരിശോധന നടത്തി വിനോദ സഞ്ചാരികൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

English Summary : Difficult to trace covid affected Italian's contact list

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com